Sunday, June 28, 2020

മനസ്സു നിറഞ്ഞ പ്രതികരണങ്ങള്‍

സേവന പ്രവര്‍‌ത്തനങ്ങള്‍ അനുഭവിച്ചറിഞ്ഞവരുടെ പ്രതികരണങ്ങള്‍ കേട്ടപ്പോള്‍✍️
..........
ഒരു തണലും കാണാതെ നടന്നു കൊണ്ടിരിക്കെ ഒരു പൂമരക്കാട്‌.ഒരുതുള്ളി ദാഹജലത്തിനു ഉഴറുമ്പോള്‍ ഒരു ശുദ്ധ ജല തടാകം.ആരും സഹായത്തിനില്ലെന്നു ധരിച്ച്‌ പ്രയാസപ്പെടുമ്പോള്‍ സേവന സന്നദ്ധതയുടെ ആള്‍ രൂപങ്ങള്‍,നോക്കു കൊണ്ടൊ വാക്കു കൊണ്ടൊ സമാശ്വസിപ്പിക്കാന്‍ ആരും ഇല്ലാത്ത അവസ്ഥയില്‍ പരിചരിക്കാന്‍ നിസ്വാര്‍‌ഥ സേവക സം‌ഘം...

വെല്‍‌ഫയര്‍ പാര്‍‌ട്ടിയുടെ പ്രവാസി മുഖമായ കള്‍‌ച്ചറല്‍ ഫോറത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയ്‌ക്ക്‌ ലഭിച്ച സന്ദേശങ്ങളിലെ അകം നിറഞ്ഞ പ്രതികരണങ്ങളില്‍ സന്തോഷാശ്രുക്കളുടെ പെരുമഴക്കാലം.💦

ജൂണ്‍ 26 ന്‌ ദോഹയില്‍ നിന്നും പറന്നുയര്‍‌ന്ന പ്രത്യേക വിമാനത്തില്‍ യാത്ര ചെയ്‌തവരുടെ സന്ദേശങ്ങള്‍ ഏറെ സന്തോഷ ദായകമാണ്‌.പ്രവര്‍‌ത്തകര്‍‌ക്ക്‌ കൂടുതല്‍ ആവേശത്തോടെ ഗോദയില്‍ സജീവമാകാന്‍ ഊര്‍‌ജ്ജം പ്രധാനം ചെയ്യുന്നതുമാണ്‌.🌅

വിവിധ പ്രസ്‌ഥാനങ്ങള്‍ പ്രവര്‍‌ത്തന സജ്ജമായ ഭൂമികയില്‍ കള്‍‌ച്ചറല്‍ ഫോറത്തെ അനുഭവിച്ചറിഞ്ഞു എന്നാണ്‌ അധികപേരുടെയും പ്രതികരണത്തില്‍ മുഴങ്ങി നിന്നത്.നന്ദി പ്രകാശിപ്പിക്കാന്‍ വാക്കുകകളില്ലെന്ന്‌ സേവന സന്നദ്ധരായ പ്രവര്‍‌ത്തകരെ അനുഭവിച്ചവര്‍ കണ്‌ഠമിടറി സാക്ഷ്യപ്പെടുത്തുന്ന ഓരോ വാക്കിനും ഒരായിരം സാരവും സ്വരങ്ങളുമുണ്ട്.ഇല്ല ഇതിനുള്ള പ്രതിഫലം ഈ ഭൂമിയില്‍ നിന്നും ലഭിച്ചാല്‍ മതിയാകുകയില്ല എന്ന പ്രാര്‍‌ഥനാ നിര്‍‌ഭരമായ പ്രതികരണത്തില്‍ അറബിക്കടലോളം ആഴവും പരപ്പും ഉണ്ടെന്നു തോന്നി.മലയാളികളുടെ മാഹാത്മ്യവും ഒപ്പം മാലാഖമാരെപ്പോലെയുള്ളവര്‍ എന്ന ആലങ്കാരികതക്കപ്പുറം എന്ന്‌ പേര്‍‌ത്തും പേര്‍ത്തും പറയുന്നതിലെ വികാരവും നിസ്വാര്‍‌ഥ സേവകര്‍‌ക്ക്‌ ലഭിക്കുന്ന പുരസ്‌കാരങ്ങള്‍ തന്നെയാണ്‌.ഒടുവില്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമോ മനുഷ്യര്‍ എന്ന ധ്വനിയിലെ ആശ്ചര്യ ഭാവം അളക്കാന്‍ ഒരു മാപിനിയും ഇല്ലായിരിക്കണം⛔

രാഷ്‌ട്രീയ പ്രവര്‍‌ത്തകര്‍‌ക്കും പ്രവര്‍‌ത്തനങ്ങള്‍‌ക്കും പുതിയ മാനങ്ങള്‍ നല്‍കാന്‍ പ്രാപ്‌തരായ വെല്‍‌ഫയര്‍ പാര്‍‌ട്ടി/കള്‍‌ച്ചറല്‍ ഫോറം കാലഘട്ടത്തിന്റെ തേട്ടമത്രെ🌈

പ്രാര്‍‌ഥനകള്‍ 🤲
അഭിവാദ്യങ്ങള്‍....🙏
അസീസ്‌ മഞ്ഞിയില്‍
 💚🤍❤️

0 comments:

Post a Comment

Note: Only a member of this blog may post a comment.