കലിയിളകിയ വര്‍ത്തമാന സാഹചര്യങ്ങളിലൂടെയാണ് ഇന്നത്തെ ലോകം. നേരും നെറിയും നോക്കാതെ എല്ലാം ഏറ്റുപിടിക്കുന്ന ജനം.സ്വന്തക്കാരെക്കുറിച്ച് എന്തെങ്കിലും കേള്‍ക്കാനിടയായാല്‍ തല്‍ക്ഷണം നിരസിക്കുക.ശത്രുക്കളെക്കുറിച്ചാണെങ്കില്‍ പൂര്‍ണ്ണമായും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.തനിക്ക് രസിക്കാത്തത് പറയുന്നവരോട് കടുത്ത നിലപാടുകള്‍ സ്വീകരിക്കുക .അസഹിഷ്‌ണുക്കളായ മാലോകര്‍ :
ഇതാ പാഠം നല്‍കുന്ന ചില ചരിത്രച്ചീന്തുകള്‍ :-
പ്രവാചക പ്രഭുവിന്റെ പ്രിയ പത്നി ആയിശയെക്കുറിച്ച് അപവാദ പ്രചാരണം നടന്ന സന്ദര്‍ഭം. അതേറ്റുപിടിക്കുന്നതില്‍ അമാന്തം കാട്ടാതിരുന്ന അപൂര്‍വം ചില സഹചാരികളും.നിരപരാധിത്തം തെളിയുന്നതുവരെ ക്ഷമയോടെ രക്ഷിതാവില്‍ ഭരമേല്‍പിച്ച് പ്രാര്‍ഥനാ നിര്‍ഭരമായ മനസ്സുമായി നാളുകള്‍ നീക്കുന്ന മണ്ണിലെ നക്ഷത്രങ്ങള്‍ .
ഒടുവില്‍ ആകാശലോകത്ത് നിന്ന് ശുദ്ധിപത്രം.പതിവ്രതകളെക്കുറിച്ച് ദുരാരോപണത്തിലേര്‍പ്പെട്ടവര്‍ക്കുള്ള താക്കീത്.
ഊഹാപോഹങ്ങളിലേര്‍പെട്ട സഖാവിനു നല്‍കിപ്പോന്നിരുന്ന സഹായങ്ങള്‍ നിര്‍ത്തിവെച്ചതായുള്ള പ്രിയപ്പെട്ട സിദ്ധീഖിന്റെ വൈകാരിക പ്രകടനം.
ഊഹാപോഹങ്ങളിലേര്‍പെട്ട സഖാവിനു നല്‍കിപ്പോന്നിരുന്ന സഹായങ്ങള്‍ നിര്‍ത്തിവെച്ചതായുള്ള പ്രിയപ്പെട്ട സിദ്ധീഖിന്റെ വൈകാരിക പ്രകടനം.
സഹായ ഹസ്‌തങ്ങള്‍ നീളേണ്ടതിന്റെ അടിസ്ഥാനം അതു നല്‍കുന്നവന്റെ ഇഷ്‌ടാനിഷ്‌ടങ്ങളായിരിക്കരുതെന്ന തെളിവാര്‍ന്ന ശിക്ഷണം.
അമിതാവേശത്തില്‍ പിണഞ്ഞ പിഴവോര്‍ത്ത് ഗദ്‌ഗദകണ്‌ഠനായി പ്രവാചകാനുചരന്റെ പശ്ചാത്താപം.
അമിതാവേശത്തില്‍ പിണഞ്ഞ പിഴവോര്‍ത്ത് ഗദ്‌ഗദകണ്‌ഠനായി പ്രവാചകാനുചരന്റെ പശ്ചാത്താപം.
0 comments:
Post a Comment
Note: Only a member of this blog may post a comment.