Monday, May 6, 2019

ഇസ്‌ലാമിലേക്ക്

ജനിച്ചു വീണ മതത്തിന്റെ അവഗണനയും ഇസ്‌ലാമിന്റെ പരിഗണനയും തിരിച്ചറിഞ്ഞ് ഇസ്‌ലാം പുല്‍കിയ കാഷ്യസ് ക്ലെ, കമ്യൂണിസം പ്രയോഗികമല്ലെന്ന് മനസ്സിലാക്കി ഇസ്‌ലാമിലേക്ക് കടന്നുവന്ന റജാ ഗരോഡി, അടഞ്ഞുകിടന്ന ചര്‍ച്ചുകള്‍ വിലയ്ക്ക് വാങ്ങി മുസ്‌ലിംകള്‍ക്ക് പ്രാര്‍ഥനക്ക് തുറന്നുകൊടുത്ത  മുറാദ് ഹോഫ്‌മന്‍, ആട്ടിടയന്റെ ജീവിത വിശുദ്ധിയും സത്യസന്ധതയും നേരിട്ട് അനുഭവിച്ചറിഞ്ഞ പിക്താള്‍, ഇസ്‌ലാമിനെ ആഴത്തില്‍ പഠിച്ച ഡോ. ബിലാല്‍ ഫിലിപ്‌സ്, അഫ്‌ഗാന്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്യാന്‍ യുദ്ധഭൂമിയില്‍ എത്തിയ പ്രമുഖ ഇംഗ്ലീഷ് പത്രപ്രവര്‍ത്തക യിവോണ്‍ റിഡ്‌ലി, പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന 'ഫിത്‌ന' എന്ന സിനിമ നിര്‍മിച്ച ഡച്ച് ഫ്രീഡം പാര്‍ട്ടി നേതാവ് ആര്‍നോഡ് വാന്‍ഡൂണ്‍, അമേരിക്കന്‍ ഗണിത ശാസത്രജ്ഞന്‍ ജെഫ്രി ലാങ്, അമേരിക്കന്‍ സാമൂഹിക പ്രവര്‍ത്തകന്‍ മാല്‍ക്കം എക്‌സ്, ജൂതകുടുംബത്തില്‍ ജനിച്ചു വളര്‍ന്ന മര്‍യം ജമീല, 'മക്കയിലേക്കുള്ള പാത' എന്ന ക്ലാസിക് രചിച്ച മുഹമ്മദ് അസദ്, ഇന്ത്യയില്‍ തമിഴ്‌നാട്ടിലെ അബ്‌ദുല്ല അടിയാര്‍, കേരളത്തിലെ സൈമണ്‍ മാസ്റ്റര്‍ എന്ന ഇ. സി. മുഹമ്മദ്, നജ്‌‌മല്‍ ബാബു, ആദര്‍ശമാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിച്ച തിരൂര്‍ യാസര്‍, കൊടിഞ്ഞി ഫൈസല്‍, പ്രലോഭനങ്ങളുടെയും ഭീഷണികളുടെയും മുന്നില്‍ പതറാതെ നിന്ന ഹാദിയ..... ഇങ്ങനെ എത്രയെത്ര പേര്‍! (പ്രബോധനം)

0 comments:

Post a Comment

Note: Only a member of this blog may post a comment.