ഓരോ കഴിഞ്ഞ കാലഘട്ടവും പരിശോധിക്കുമ്പോള്‍ അതതു കാലത്തെ
ജനസ്വാധീനമുള്ളവയില്‍ ഏറ്റവും മികച്ചത് പ്രവാചകന്മാരും പ്രബോധകന്മാരും
അനുയായികളും സമൂഹവും ഉപയോഗപ്പെടുത്തിയിരുന്നു എന്നു കാണാം.അക്കാലത്തെ ജീവിത
വിഭവങ്ങളിലെ എല്ലാ മേത്തരം സംവിധാനങ്ങളും സാമ്പത്തിക സ്‌ഥിതിയനുസരിച്ച്
സ്വന്തമാക്കുന്നതില്‍ വിലക്കുകളുണ്ടായിട്ടില്ല.എന്നാല്‍ ഒന്നിലും അതിരു
കവിയുമായിരുന്നില്ല.പ്രതിരോധ
സംവിധാനങ്ങളിലായാലും,കലാകായികങ്ങളിലായാലും,മേത്തരം വാഹനങ്ങളുടെ
കാര്യങ്ങളിലും ഒക്കെ ഇതു തന്നെയായിരുന്നു സ്ഥിതി.അഞ്ചാം നൂറ്റാണ്ടിലും ആറാം
നൂറ്റാണ്ടിലും അതിനു ശേഷവും കായികവും കലാപരവുമായ പരിപാടികളില്‍
അക്കാലങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന വാദ്യോപകരണങ്ങള്‍
ഉപയോഗപ്പെടുത്തുകയും താളത്തിനൊത്ത് പാട്ടു പാടുകയും,
ചെയ്‌തിരുന്നു.എന്നാല്‍ വിശ്വാസികള്‍ക്കിടയില്‍ എല്ലാറ്റിനുമുണ്ടായിരുന്നു
ഒരു സന്തുലിതത്വം.
കാലം വീണ്ടും കറങ്ങി.ജിവിത വിഭവങ്ങളിലെ മേത്തരമൊക്കെ കാലത്തിന്റെ തേട്ടമനുസരിച്ച് ഉപയോഗിക്കുന്നതില്‍ പിശുക്ക് കാണിക്കാത്തവരാണ് വിശ്വാസി സമൂഹം.വാദ്യോപകരണങ്ങളുടെ ഉപയോഗങ്ങളിലും അതുപോലെ മാറ്റം പ്രകടം.
അനുവദനീയം,നിഷിദ്ധം എന്നിങ്ങനെ ഖണ്ഡിതമായി തരം തിരിച്ച കാര്യങ്ങളില്‍ വാദ്യോപകരണങ്ങള്‍ ഉള്‍പെടുന്നില്ലെന്നതും യാഥാര്‍ഥ്യം.എന്നിട്ടും നല്ലൊരു ശതമാനം വിശ്വാസികളിലും വാദ്യോപകരണങ്ങളുടെ കാര്യത്തില്‍ എന്തോ ഒരു ദുരൂഹതയുടെ പുക പടലം ദൃശ്യം.ഒരു പക്ഷെ ഇതൊക്കെ നന്നായി ഉപയോഗപ്പെടുത്തുന്നവര്‍ പോലും ഈ ആശങ്കയില്‍ നിന്നും മുക്തരല്ലെന്നതും സത്യം.

കേരളീയ സാഹചര്യം പരിശോധിച്ചാല്‍ മാപ്പിളപ്പാട്ടെന്ന ഒരു സംഗീത ശാഖതന്നെ വിശ്വാസി സമൂഹത്തിനിടയില്‍ പ്രചാരം നേടി.വായ്‌പാട്ടായും,വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയും അത് ആലപിച്ചു പോന്നു.ആറാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലാണ് അന്ത്യപ്രവാചകന്റെ പ്രവാചക ദൌത്യം ആരംഭിക്കുന്നത് ഏകദേശം അതേകാലയളവില്‍ തന്നെ സത്യ സന്ദേശം കേരളക്കരയിലും തുടക്കം കുറിച്ചുവെന്നാണ് ചരിത്രങ്ങളിലൂടെ മനസ്സിലാക്കപ്പെടുന്നത്.മലയാളം കേവല സംസാര ഭാഷ മാത്രമായിരുന്ന കാലത്ത് അറബി മലയാളത്തിലായിരുന്നു ആശയ വിനിമയങ്ങളും വേദോപദേശ പാഠങ്ങളും പഠനങ്ങളും എഴുതപ്പെട്ടിരുന്നത്.സത്യ സന്ദേശം സ്വീകരിച്ച് അറബി അക്ഷരമാലകള്‍ അഭ്യസിച്ച ആളുകള്‍ക്ക് മാത്രമേ ഇത്തരം കയ്യെഴുത്തുകള്‍ പ്രാപ്യമായിരുന്നുള്ളൂ.കേവലം മതമൂല്യങ്ങള്‍ക്കപ്പുറമുള്ള പൊതു വിഷയങ്ങള്‍ ഒട്ടേറെ അറബി മലയാളത്തില്‍ വിരചിതമായിട്ടുണ്ട്.
പതിനെട്ടാം നൂറ്റാണ്ടിലാണ് 1772 മലയാളത്തിന് ലിപിയുണ്ടാകുന്നതും മുദ്രണം തുടങ്ങുന്നതും എന്നാല്‍ അറബി മലയാളം മുദ്രണം ചെയ്‌തു തുടങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടിലായിരുന്നെന്നും 1884 ചരിത്രം പറയുന്നു.മലയാളം കേവലം സംസാര ഭാഷയായിരുന്ന കാലത്ത് ഇസ്‌ലാമികാധ്യാപനങ്ങളും വിശ്വാസികള്‍ക്കിടയിലെ വ്യവഹാരഭാഷയായും അറബിമലയാളം സജീവമായിരുന്നു.മലയാളത്തിന് തനതായ ലിപിയും മുദ്രയും രൂപം കൊണ്ടപ്പോഴും വിശ്വാസി സമൂഹം അറബിമലയാളത്തെ കയ്യൊഴിഞ്ഞിരുന്നില്ല.എന്നതും ചരിത്രം.
കലയും കളിയും കവിതയും ചരിത്രവും സാമൂഹ്യാവബോധവും വിജ്ഞാന ശാഖകളും ഇതില്‍ പെടും. അഥവാ അറബി മലയാള സംസ്‌കാരം തന്നെ ജന്മം കൊണ്ടിരുന്നു.ഖിസ്സപാട്ടുകള്‍ എന്ന ശീര്‍ഷകത്തില്‍ വിരചിതമായ ചരിത്ര ഗാനങ്ങളും നശീദകളായി ഖ്യാദിനേടിയ പ്രവാചക കീര്‍ത്തനങ്ങളും നസ്വീഹത്തുകളായി ഉല്ലേഖനം ചെയ്യപ്പെട്ട സന്ദേശ ഗാനങ്ങളും ആസ്വാദന കലയില്‍ ഇന്നും പൂത്തുലഞ്ഞു നില്‍ക്കുന്ന മാപ്പിളപ്പാട്ടുകളും അറബി മലയാളത്തെ ഏറെ സമ്പന്നമാക്കിയിരുന്നു.ഇതൊക്കെ ആലപിക്കാന്‍ അതതു കാലത്തെ ഉപകരണങ്ങളും ഉപയോഗപ്പെടുത്തിയിരുന്നു.
സംഗീതത്തെയും അതിന്റെ സാങ്കേതികതകളേയും കുറിച്ചുള്ള ഗൂഗിള്‍ മറുപടികള്‍ കേട്ട് അന്തം വിടേണ്ട കാര്യമില്ലെന്നും സാന്ദര്‍ഭികമായി സുചിപ്പിക്കട്ടെ.കന്നു കാലികള്‍ക്ക് വെള്ളം കൊടുക്കുന്ന കുഴിതാളിയെക്കുറിച്ച് ഗൂഗിളില്‍ ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം നമ്മെ അത്ഭുതപ്പെടുത്തുമായിരിയ്‌ക്കും.'പോര്‍ക്കുകളുടെ വളര്‍ത്തു ശാലകളില്‍ അവര്‍ക്ക് വെള്ളം കൊടുക്കാന്‍ ഉപയോഗിക്കുന്ന മണ്‍ പാത്രം എന്നായിരിക്കും മറുപടി.ഇതു പോലെയുള്ള അത്ഭുതപ്പെടുത്തുന്ന നിര്‍വചനങ്ങളാല്‍ ഗൂഗിള്‍ സമ്പന്നമാണ്.
എന്റെ പഠന നിരീക്ഷണത്തില്‍ ലഗ്‌വുല്‍ ഹദീഥ് (അഥവാ ദൈവ സ്‌മരണയില്‍ നിന്നും തെറ്റിച്ചു കളയും വിധമുള്ള വിനോദങ്ങള്‍)ഇതില്‍ നിന്നും വിട്ടു നില്‍ക്കണം എന്നത് നിര്‍ബന്ധമാണ്.നമ്മുടെ വീക്ഷണത്തെ അടിച്ചേല്‍പിക്കുന്ന രീതി ഗുണം ചെയ്യുകയും ഇല്ല.ലഗ്‌വുല്‍ ഹദീഥ് എന്നാല്‍ സംഗീതം എന്ന് തര്‍ജ്ജുമ ചെയ്‌തതിന്റെ അടിസ്ഥാനത്തിലുള്ള കുറിപ്പുകളും നുറുങ്ങുകളും ഒരു വീക്ഷണത്തെ സ്ഥാപിച്ചെടുക്കുന്നവയാണെന്നാണ് എന്റെ അറിവ്.അനുവദിക്കപ്പെട്ടത്-പെടാത്തത് എന്ന പട്ടികയില്‍ ഗാന വിനോദങ്ങള്‍ ഉള്‍പെട്ടതായി തെളിവുകളൊന്നും ഇല്ല.ചില പണ്ഡിതന്മാരുടെ നിരീക്ഷണങ്ങള്‍ ഉണ്ട്.ദൈവ മാര്‍ഗത്തില്‍ നിന്നും സ്‌മരണയില്‍ നിന്നും തെറ്റിച്ചു കളയുമെന്നു ഭയമുള്ള വിഷയങ്ങള്‍ അത് എന്തു തന്നെ ആയാലും കളിയായാലും ചിരിയായാലും പാട്ടായാലും ഒക്കെ ശ്രദ്ധിക്കണം.സൂക്ഷ്‌മത പുലര്‍ത്തണം.ലഹരിയും നൃത്തവും വേശ്യാ വൃത്തിയും സംഗീതവും അത് മറ്റൊരു ലോകമാണ്.
മനുഷ്യന്റെ പ്രകൃതിയെയും നൈസര്‍ഗിക വാസനകളെയും അംഗീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഇസ്‌ലാമില്‍ സംഗീതം നിഷിദ്ധമാണെന്നു പറയുന്നത് എത്ര കണ്ട് ശരിയാണ്?എന്ന ചോദ്യത്തിന് ഒരു പണ്ഡിതന്‍ നല്‍കിയ മറുപടിയുടെ ഭാഗിക രൂപം ഇങ്ങനെയായിരുന്നു.
കര്‍ണാനന്ദകരമായ ശബ്ദങ്ങളും നയന മോഹനമായ ദൃശ്യങ്ങളും സുഗന്ധപൂരിതമായ വാസനകളും ആസ്വദിക്കുക മനുഷ്യന്റെ പ്രകൃതിപരമായ സ്വഭാവമാണ്. ഇവ പരിധി ലംഘിക്കുകയോ, അപകടത്തിലേക്ക് നയിക്കുകയോ ചെയ്യുമ്പോള്‍ മാത്രമേ ഇസ്‌ലാം അതില്‍ ഇടപെടുകയും നിയന്ത്രിക്കുകയും ചെയ്യുന്നുള്ളൂ. അതുകൊണ്ടുതന്നെ ഏതൊരു കാര്യവും അടിസ്ഥാനപരമായി അനുവദനീയം (ഇബാഹത്ത്) ആണെന്നാണ് പണ്ഡിതന്മാര്‍ അംഗീകരിച്ച തത്ത്വം. അവ നിഷിദ്ധമാകണമെങ്കില്‍ പ്രത്യേകം തെളിവുകള്‍ വേണം.
ഗാനാലാപനം (ഗിനാഅ്), സംഗീതോപകരണങ്ങളുടെ ഉപയോഗം എന്നിവയെകുറിച്ച് പണ്ടു മുതല്‍ക്കേ പണ്ഡിത വൃത്തത്തില്‍ വ്യത്യസ്താഭിപ്രായങ്ങളുണ്ട്. അവ നിഷിദ്ധമാണെന്ന് കണ്ണടച്ച് പറയുന്നവരും അവക്കു നേരെ ഉദാരമായ നിലപാട് സ്വീകരിക്കുന്നവരും അവരിലുണ്ട്. സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചും അല്ലാതെയുമുള്ള എല്ലാതരം ഗാനാലാപനവും നിഷിദ്ധമാണെന്ന് പറഞ്ഞവരും, സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഗാനാലാപനമേ നിഷിദ്ധമുള്ളൂ, അല്ലാത്തവ അനുവദനീയമാണെന്ന് പറഞ്ഞവരും അക്കൂട്ടത്തിലുണ്ട്. ഗാനങ്ങളും സംഗീതോപകരണങ്ങളും കേവലം മാധ്യമങ്ങള്‍ മാത്രമാണെന്നും അവ ഏത് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നു എന്നതനുസരിച്ചാണ് അനുവദനീയവും നിഷിദ്ധവുമാകുന്നത് എന്ന വീക്ഷണക്കാരും ഉണ്ട്. അതാണ് ശരിയായ നിലപാടും.

അതേ സമയം, അമിതമായാല്‍ അമൃതും വിഷമാണല്ലോ. സദാസമയം അലസരും വാദ്യോപകരണങ്ങളുടെയും സംഗീതത്തിന്റെയും അഡിക്റ്റുകളുമായ ഒരു തലമുറയെ ഇസ്‌ലാം ഇഷ്ടപ്പെടുന്നില്ല. സുദിനങ്ങള്‍, ആഘോഷാവസരങ്ങള്‍, കല്യാണം പോലുള്ള സന്ദര്‍ഭങ്ങളിലും മനസ്സിനും ശരീരത്തിനും റിലാക്‌സ് ആവശ്യമായ വേളകളിലുമെല്ലാം മിതമായ തോതിലുള്ള സംഗീതവും ഗാനങ്ങളും ആകാവുന്നതാണ്. പ്രവാചകന്റെയും അനുചരന്മാരുടെയും ചര്യ അതാണ് പഠിപ്പിക്കുന്നത്. ഒരു സംഭവം കാണുക: ആമിറുബ്‌നു സഅദില്‍നിന്ന് നിവേദനം. ഖറദത്തുബ്‌നു കഅ്ബ്, അബൂ സഊദ് അല്‍ അന്‍സ്വാരി എന്നിവരുടെ അടുക്കല്‍ ഞാനൊരു വിവാഹ ചടങ്ങിനെത്തി. അവിടെ പെണ്‍കുട്ടികളിരുന്ന് ഗാനമാലപിക്കുന്നുണ്ടായിരുന്നു. പ്രവാചകന്റെ സഖാക്കളും ബദ്‌റില്‍ പങ്കടുത്തവരുമായ നിങ്ങളുടെ സാന്നിധ്യത്തിലാണോ ഇങ്ങനെ ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവരുടെ പ്രതികരണം ഇപ്രകാരമായിരുന്നു: താങ്കള്‍ക്ക് വേണമെങ്കില്‍ ഇവിടെയിരുന്ന് പാട്ടു കേട്ടോളൂ. അല്ലെങ്കില്‍ താങ്കള്‍ക്ക് പോകാം. കല്യാണാവസരത്തില്‍ ഇത്തരം വിനോദം അനുവദനീയമാണ് (ഹാകിം, നസാഈ).
{IslamOnlive}
അല്ലാഹുവിനെ
കുറിച്ചുള്ള ബോധം നഷ്‌ടപ്പെടുത്തുന്ന സംഗീത ആഭാസത്തിലേയ്‌ക്ക് നയിക്കാത്തതിനെ പറഞ്ഞ് പൊലിപ്പിക്കാതിരിക്കലാണ് ഭംഗി.തികച്ചും ഗുണകാംക്ഷമാത്രമേ ഈ വിശദീകരണത്തിലൂടെ ഉദ്ധേശിക്കുന്നുള്ളൂ.പ്രാര്‍ഥനാ പൂര്‍വ്വം.
13.07.2018
0 comments:
Post a Comment
Note: Only a member of this blog may post a comment.