പ്രവാചകന്‍ മൂന്ന് വിഭാഗം ജനങ്ങളുടെ പരലോക വിചാരണയുടെ വാങ്മയ ചിത്രം അവതരിപ്പിച്ചു :
ദൈവ സന്നിധിയില്‍ ഒരു രക്തസാക്ഷി ഹാജറാക്കപ്പെടുന്നു.ദൈവ മാര്‍ഗത്തിലെ ഭാഗദേയത്വം ചോദിക്കപ്പെടുമ്പോള്‍, 'ജീവിതം തന്നെ ബലി നല്‍കിയവന്‍'.രക്തസാക്ഷിയുടെ പ്രത്യുത്തരം അപ്പോള്‍ ദൈവം പ്രതികരിക്കുന്നവിധം പ്രവാചകന്‍ പഠിപ്പിക്കുന്നു.
ധീരനും വീരനുമായി അറിയപ്പെടുക എന്ന ആത്മഹര്‍ഷമായിരുന്നു മനുഷ്യാ നിന്നെ സമരഭൂമിയിലേയ്‌ക്ക് നയിച്ചത് . അത് പരമാവധി ലഭിക്കുകയും ചെയ്‌തിരിക്കുന്നു. സ്വര്‍ഗലോകത്ത് നിനക്ക് ഇടമില്ല.
ദൈവ സന്നിധിയില്‍ ഒരു പണ്ഡിതന്‍ ഹാജറാക്കപ്പെടുന്നു.'നിന്റെ വചനാമൃതം സ്വായത്തമാക്കി ദൈവദാസന്‍മാര്‍ക്ക് പാഠം നല്‍കിയവന്‍'. പണ്ധിതന്റെ പ്രത്യുത്തരം .അപ്പോള്‍ ദൈവം പ്രതികരിക്കുന്നവിധം പ്രവാചകന്‍ പഠിപ്പിക്കുന്നു.
പേരും പെരുമയും എന്ന നിന്റെ ഉള്ളിന്റെ ഉള്ളിലെ മോഹം പൂര്‍ണ്ണമായും സാധിച്ചിരിക്കുന്നു.സ്വര്‍ഗലോകത്ത് നിനക്ക് സ്ഥാനമില്ല.
ദൈവ സന്നിധിയില്‍ ഒരു ധനാഢ്യന്‍ ഹാജറാക്കപ്പെടുന്നു.'വിശാലമായ ഭൌതിക സൌകര്യങ്ങളില്‍ നിന്നും ദൈവ കല്‍പനപ്രകാരം അവകാശികള്‍ക്ക് എത്തിച്ചുകൊടുക്കുന്നതില്‍ വ്യാപൃതനായവന്‍' .ധനാഢ്യന്റെ പ്രത്യുത്തരം .അപ്പോള്‍ ദൈവം പ്രതികരിക്കുന്നവിധം പ്രവാചകന്‍ പഠിപ്പിക്കുന്നു.
ധരിദ്രന്റെ മനസ്സറിഞ്ഞവന്‍ എന്ന ഖ്യാതി നേടുക എന്ന മോഹം സക്ഷാല്‍കരിച്ചിരിക്കുന്നു.സ്വര്‍ഗലോകത്ത് നിനക്ക് പ്രവേശനമില്ല.
നിഷ്‌കളങ്കമല്ലാത്ത കര്‍മ്മങ്ങള്‍ പ്രതിഫലാര്‍ഹമാകുകയില്ലെന്ന പാഠം ഈ തിരുവചനങ്ങളിലൂടെ വ്യക്തമാക്കപ്പെടുന്നു.
0 comments:
Post a Comment
Note: Only a member of this blog may post a comment.