Showing posts with label രാഷ്‌ട്രീയ സം‌സ്‌കാരം. Show all posts
Showing posts with label രാഷ്‌ട്രീയ സം‌സ്‌കാരം. Show all posts

Tuesday, April 25, 2023

രാഷ്‌ട്രീയ സം‌സ്‌കാരം

ഇതര സാമൂഹിക രാഷ്‌ട്രീയ  സന്നദ്ധ സം‌ഘങ്ങളെ അപേക്ഷിച്ച്‌ പൊതു സമൂഹത്തില്‍ വേണ്ടത്ര ഊടും പാവും ഇടവും പടയും പിടിപാടും  പാരമ്പര്യവും ഇല്ലാത്ത രാഷ്‌ട്രീയ സം‌വിധാനമാണ്‌ വെല്‍‌ഫയര്‍ പാര്‍‌ട്ടിയും അതിന്റെ പ്രവാസി മുഖമായ കള്‍‌ച്ചറല്‍ ഫോറവും.ഫാഷിസത്തിന്റെ ചൂരും ചൂടുമുള്ള രക്തക്കറയുടെ ഉടമകളും അടിമകളും പേനയുന്തിയാല്‍ മായാത്ത അടയാളപ്പെടുത്തലുകള്‍ കൊണ്ട് സമ്പന്നാമാണ്‌ ഈ പ്രസ്ഥാനം.🏖️

എന്നാല്‍ ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍‌ത്തനങ്ങള്‍,പ്രകടനങ്ങള്‍,ഉണര്‍‌ത്തു പാട്ടുകള്‍, ഇടപെടലുകള്‍,സൗഹൃദ സം‌ഗമങ്ങള്‍, നിരീക്ഷണങ്ങള്‍, വാര്‍‌ത്തകള്‍, വര്‍‌ത്തമാനങ്ങള്‍, പ്രതികരണങ്ങള്‍ മുദ്രാവാക്യങ്ങള്‍ എല്ലാം സാധാരണക്കാരനില്‍ സാധാരണക്കാരനെ ആകര്‍‌ഷിക്കാന്‍ മതിയായതാണ്‌.അതു പോലെ തന്നെ ഈ സം‌ഘത്തിന്റെ സാമൂഹിക സമാശ്വാസ സന്നദ്ധ സേവന പ്രതിരോധ പ്രവര്‍‌ത്തനങ്ങളുടെ ശീലും ശൈലിയും ഏതൊരു നിഷ്‌പക്ഷമതിയുടെ വിചാരങ്ങളിലും ആശ്ചര്യം ജനിപ്പിക്കാന്‍ പോന്നതുമത്രെ.‼️

പാരമ്പര്യ രാഷ്‌ട്രീയ സംവിധാനങ്ങള്‍ സ്വജന പക്ഷപാതത്തിന്റെയും, അസഹിഷ്‌ണുതയുടെയും, അസാന്മാര്‍‌ഗികതയുടെയും വെറിയും വീറും വശിയും ആപാദചൂഡം ആവാഹിച്ച്‌ നില്‍‌ക്കുക്കയാണ്‌.ഇവിടെ,തികച്ചും സാമൂഹിക പ്രതിബദ്ധതയുടെ ഉത്തമ സംസ്‌കാരത്തെ അക്ഷരാര്‍‌ഥത്തില്‍ പ്രസരിപ്പിച്ച്‌‌ മുന്നേറാന്‍ ഈ കൊച്ചു സം‌ഘത്തിന്‌ സാധിക്കുന്നുണ്ട്‌.ഇതിന്റെ പ്രകടമായ തെളിവുകള്‍ അനുഭവിച്ചറിഞ്ഞവരത്രെ രാജ്യ നിവാസികള്‍.❤️ 💚🤍❤️

അധാര്‍‌മ്മികവും അക്രമോത്സുകതയും അനഭിലഷണീയമായ പ്രവര്‍ത്തനങ്ങളും മേമ്പൊടിക്ക്‌ ഇല്ലാതെ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇമ്പമുണ്ടാകില്ലെന്നു ധരിച്ച്‌ ആവേശക്കെണിയില്‍ കുടുങ്ങിപ്പോയ ഒരു തലമുറയെയും അവരുടെ ഗോഡ്‌ ഫാദര്‍‌മാരെയും അക്ഷരാര്‍‌ഥത്തില്‍ അന്ധാളിപ്പിച്ച്‌‌ മുന്നേറുന്ന വെല്‍‌ഫയര്‍/കള്‍‌ച്ചറല്‍ സംസ്‌കാരം രാജ്യത്തിന്റെ പ്രതീക്ഷയാണ്‌.⛱️

കൈവഴികളും കൈതോടുകളും അരുവികളും പുഴകളും പ്രവാഹമായി പരിണമിക്കുമ്പോള്‍ നുരയും പതയും ഒരു സ്വാഭാവികത മാത്രമാണ്‌.അതിനെ മാര്‍‌ഗ തടസ്സമായി ഗണിക്കപ്പെടുകയും ഇല്ല.പ്രവാഹം അതിന്റെ ലക്ഷ്യത്തിലേയ്‌ക്ക്‌ ഒഴുകുക തന്നെ ചെയ്യും.മനുഷ്യര്‍‌ക്കും പ്രകൃതിയിലെ ജന്തു ജാലങ്ങള്‍‌ക്കും വേണ്ടിയുള്ള പുളഞ്ഞൊഴുക്ക്.ഒഴുക്കിന്റെ ഗതി വിഗതികളനുസരിച്ച്‌ സമതലങ്ങളും,പീഢ ഭൂമിയും കുന്നും താഴ്‌വരകളും കടന്ന്‌ ഒഴുകും.ഒരുവേള ചില നാഗരികതകളെപ്പോലും അത്‌ നക്കിത്തുടച്ചെന്നിരിയ്‌ക്കും.നിലവിലുള്ള സിം‌ഹാസനങ്ങളുടെ നടത്തളങ്ങളിലൂടെയും ഒഴുകിയെന്നിരിയ്‌ക്കും.🏝️

ആത്യന്തികമായി മനുഷ്യന്‌ ആവശ്യമുള്ളത്‌ അവശേഷിക്കുകയും അല്ലാത്തത്‌ നശിക്കുകയൊ വേരറ്റു പോകുകയൊ ചെയ്യും.ഇതത്രെ കാലത്തിന്റെ കാവ്യ നീതി.🌅

പ്രാര്‍‌ഥനകള്‍ 🤲
അഭിവാദ്യങ്ങള്‍....🙏
അസീസ്‌ മഞ്ഞിയില്‍
 💚🤍❤️