Thursday, September 21, 2023

അയാ സ്വനമൽ

മന്‍‌ഖൂസ് മൗലിദില്‍ പരാമര്‍‌ശിച്ച ഒരു കാര്യത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് ബന്ധപ്പെട്ടപ്പോള്‍,എനിക്കറിയാവുന്ന വിധം അയാള്‍‌ക്ക് നല്‍‌കിയ മറുപടി ഇവിടെ പങ്കുവെക്കുന്നു.

ബിം‌ബത്തോട് പ്രാര്‍‌ഥിക്കുന്ന ഭാഗം മൗലിദില്‍ ഉള്ളതിനെക്കുറിച്ചായിരുന്നു ചോദ്യം..

അയാ സ്വനമൽ ഈദില്ലദീ സ്വഫ്ഫ ഹൗലഹു - (മൻഖൂസ് മൗലിദില്‍ നിന്നുള്ള ഭാഗം)യാഥാര്‍‌ഥ്യമെന്താണ്‌.

മഹാനായ ഇബ്‌‌നു കഥീർ (റ) "അൽ ബിദായത്തു വന്നിഹായ"യിൽ ഉദ്ധരിക്കുന്ന ഒരു സംഭവം. ഉർവതുബ്‌‌നു സുബൈർ (റ) പറയുന്നതായി മകൻ യഹിയയാണ് ചരിത്രം പറഞ്ഞു തരുന്നത്:

വറഖത് ബിൻ നൗഫൽ, ഉസ്‌‌മാന്‍ ബിൻ ഹുവൈരിസ്, ഉബൈദുല്ലാഹി ബ്‌‌നു ജഹ്ശ് എന്നിങ്ങനെ കുറച്ച് ഖുറൈശി പ്രമാണിമാർ അവരുടെ ഒരു പ്രധാന ബിംബത്തിന്റെ പെരുന്നാൾ ആഘോഷിക്കുകയാണ്. അങ്ങനെ രാത്രി ചെന്ന് നോക്കുമ്പോൾ ബിംബം വീണുകിടക്കുന്നു. അവർ പലവട്ടം നേരെയാക്കാൻ ശ്രമിച്ചെങ്കിലും അത് പിന്നെയും വീണ് പോകുന്നു. അവസാനം സങ്കടം കൊണ്ട് കൂട്ടത്തിലെ ഉസ്‌‌മാന്‍ ബിൻ ഹുവൈരിസ് പറഞ്ഞു: "എന്തോ ഒരു വിശേഷപ്പെട്ട കാര്യം നടന്നത് കൊണ്ടാണ് ബിംബം ഇങ്ങനെ വീണു പോകുന്നത്."

---------------
കാവ്യ ഭാഗത്തിന്റെ സാരാം‌ശം ഇങ്ങനെ :-

അല്ലയോ ബിംബമേ !അങ്ങാണല്ലോ ഈ ഉത്സവത്തിന് കാരണഭൂതനായിട്ടുള്ളത് അങ്ങേക്ക് ചുറ്റും ആണല്ലോ അടുത്തുള്ളവരും അകലെയുള്ളവരുമായ ആരാധകർ സഫ്ഫുസഫ്ഫായി വന്നു കൂടി ഇവിടം നിൽക്കുന്നത്. എന്തേ അവിടുന്ന്  തലകീഴായി മറിഞ്ഞു ഈ നിലയിൽ വീണു കിടക്കുന്നത് ?എന്തുപറ്റി ? സംഭവം എന്താണ്.... ? ഞങ്ങളോട് ഒന്നു പറയൂ....ഓ, വഗ്രഹമേ, ഞങ്ങളുടെ ഈ ആഘോഷ സുദിനം ദു:ഖമയമായല്ലോ !വിഗ്രഹമേ, ഇനി ഞങ്ങളിൽ നിന്നും വന്നുപോയ എന്തെങ്കിലും പാപങ്ങളുടെയോ തെറ്റുകുറ്റങ്ങളുടെയോ പേരിലാണ് അങ്ങ് ഇപ്രകാരം കോപിക്കുന്നത് എങ്കിൽ ഞങ്ങളിതാ അങ്ങയോട് ഖേദിച്ച് മാപ്പിരക്കുന്നു. അങ്ങയിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നു.....
--------------------
തിരുമേനി (സ) ജനിച്ച രാത്രിയായിരുന്നു അന്ന്.പ്രസ്‌‌തുത സം‌ഭവം  ഉദ്ധരിക്കുക മാത്രമാണ്‌ രചയിതാവ് ചെയ്‌തിട്ടുള്ളൂ.

ഇവ്വിധം മുശ്‌രിക്കുകള്‍ സങ്കടപ്പെട്ട്‌ പാടിയ ചരിത്ര സന്ദര്‍‌ഭവും ഇതു പോലെ രേഖപ്പെടുത്തപ്പെട്ടതും അല്ലാത്തതുമായ അത്ഭുതങ്ങള്‍‌ക്ക് മക്കാ മണല്‍ കാട് സാക്ഷിയായതും കവി സാന്ദര്‍‌ഭികമായി പറഞ്ഞു വെക്കുന്നുണ്ട്.

ഇതിനെ ബിംബത്തോട് പ്രാര്‍‌ഥിക്കുന്നതാക്കി ധ്വനിപ്പിച്ച് നര്‍‌മ്മം ചേര്‍‌ത്ത് വിളമ്പിക്കൊണ്ടിരിക്കുന്നത് ധര്‍‌മ്മമല്ല.

ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചര്‍‌വിത ചര്‍‌വണങ്ങളെല്ലാം ഖേദകരമത്രെ..
--------------------

أيا صنَمَ العيدِ الذي صُفَّ حوَلَه 
  صَناديدُ وَفدٍ مِن بعيدٍ ومِن قُربِ
 تنكَّستَ مغلوبًا فما ذاكَ قُلْ لنا 
 أذاكَ سَفيهٌ أم تنكَّستَ للعَتْبِ
 فإنْ كان مِن ذَنبٍ أتَيْنا فإنَّنا 
  نَبوءُ بإقرارٍ ونَلْوي عن الذَّنبِ
 وإنْ كنتَ مغلوبًا ونكَّستَ صاغرًا 
  فما أنتَ في الأَوْثانِ بالسيِّدِ الرَّبِّ 

ترَدَّى لمَوْلودٍ أنارَتْ بنورِه 
 جميعُ فِجاجِ الأرضِ في الشرقِ والغربِ 
وخرَّتْ له الأوثانُ طُرًّا وأَرْعدَتْ 
 قلوبُ مُلوكِ الأرضِ طُرًّا مِن الرُّعبِ
 ونارُ جميعِ الفُرْسِ باخَتْ وأَظْلمَتْ 
  وقد باتَ شاهُ الفُرسِ في أعظَمِ الكَرْبِ
                                       -----------------------
عبد العزيز منجيل




0 comments:

Post a Comment

Note: Only a member of this blog may post a comment.