Monday, January 1, 2001

അഹ്‌ലു സുന്ന

അഹ്‌ലുസ്സുന്ന വല്‍ ജമാഅയെ അംഗീകരിക്കുന്ന കേരളത്തിലെ ഇസ്‌ലാമിക സംഘങ്ങളേയും സംഘടനകളേയും ഒരു വിദ്യാര്‍ഥിയെപ്പോലെ പിന്തുടരുന്ന ശീലം  ഹൈസ്‌കൂള്‍ പഠനകാലത്ത് തന്നെ തുടങ്ങിയിരുന്നു.

ചരിത്രപരമായ ചിലത്‌ ഒറ്റനോട്ടത്തില്‍ ഗ്രഹിക്കാന്‍ ഒരു പക്ഷെ ഇതു സഹായിക്കും .
വിശുദ്ധ ഖുര്‍‌ആനും പ്രവാചക ചര്യയും അനുസരിച്ച്‌ ജീവിക്കാന്‍ സന്നദ്ധമാകുന്നവരെയാണ്‌ ''അഹ്‌ലു സുന്ന വല്‍‌ ജമാ‌അ എന്നു പറയുന്നത്‌.പ്രവാചക ചര്യയിലും പ്രവാചകാനുചര്‍ന്മാരുടെ വീക്ഷണങ്ങളിലും വേണ്ടത്ര അവധാനതയില്ലാതെ ചരിത്ര പരമായ ചില പശ്ചാത്തലത്തില്‍ വേ്‌റിട്ട്‌ നില്‍‌ക്കുന്നവരാണ്‌ ഷിയാക്കള്‍ എന്നറിയപ്പെടുന്നവര്‍.അഥവാ ലോകത്ത്‌ രണ്ട്‌ വിഭാഗം മുസ്‌ലിം സമൂഹം വളരെ പണ്ട്‌ മുതല്‍‌ക്കേ ഉണ്ട്.സുന്നികളും ഷിയാക്കളും.

.................................................

ഇസ്‌ലാം മത പ്രബോധനാര്‍ഥം കേരളത്തിലെത്തിയ  മാലിക്ക്ബ്‌നു ദിനാറും പ്രബോധക സംഘവും   എ.ഡി 629 ലാണ് ചേരമാന്‍ പള്ളി നിര്‍മ്മിച്ചത്‌.പ്രവാചക ചരിതം ഇംഗ്ളീഷ് കലണ്ടര്‍ പ്രകാരം 570 മുതല്‍ 632 വരെയാണ്‌.അഥവാ പ്രവാചക പ്രഭു ജീവിച്ചിരിക്കെയുള്ള ബന്ധമാണ്‌ നമുക്കുള്ളത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഏകദേശം തുടക്കം മുതലാണ്‌ കേരളത്തില്‍ സംഘടിതമായ രീതിയിലുള്ള പ്രബോധന പരിപാടികള്‍ക്ക്‌ തുടക്കം കുറിക്കുന്നത്.തുടര്‍ന്ന്‌ പലഘട്ടങ്ങളിലും വിവിധ സംഘങ്ങളും സംഘടനകളും രൂപം പ്രാപിച്ചു എന്നതിലുപരി ഇനിയും രൂപപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്നതാണ്‌ ശരി.

1924 ല്‍ കേരള ജംഇയ്യത്തുല്‍ ഉലമ നിലവില്‍ വന്നു.വിശ്വാസികള്‍ക്കിടയിലെ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിപ്പിച്ചു.


1926 ല്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ നിലവില്‍ വന്നു. സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ യഥാര്‍ഥ വിശ്വാസ പ്രമാണങ്ങളും വിമര്‍ശിക്കപ്പെടുന്നതായി പ്രതിഷേധമുയര്‍‌ന്ന പശ്ചാത്തലത്തിലായിരുന്നു ഈ സം‌ഘടനയുടെ രൂപീകരണം.

1948 ല്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍  ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടന നിലവില്‍ വന്നു.ഇസ്‌ലാമിനെ പൂര്‍ണ്ണാര്‍ഥത്തില്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ പ്രാരംഭം കുറിച്ചു.


1950 ല്‍ കേരള ജംഇയ്യത്തുല്‍ ഉലമ അഥവ സലഫി പ്രസ്ഥാനം  ; കേരള നദുവത്തുല്‍ മുജാഹിദീന്‍ എന്ന്‌ പുനര്‍  നാമകരണം ചെയ്യപ്പെട്ടു.2002 ല്‍ രണ്ടു വിഭാഗമായി മാറി.പതിനാല്‌ വര്‍‌ഷങ്ങള്‍ക്ക്‌ ശേഷം 2017 ഡിസം‌ബര്‍ മാസത്തില്‍ മുജാഹിദ്‌ പ്രസ്ഥാനങ്ങളുടെ ലയനം യാഥാര്‍ഥ്യമായി.

1980 ല്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ;  രണ്ടു വിഭാഗമായി പരിണമിച്ചു.എ.പി അബൂബക്കര്‍ മുസ്‌ല്യാരുടെ നേതൃത്വത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ രൂപീകൃതമായി.

ഇസ്‌ലാമിക പ്രസ്ഥാനം രൂപം കൊണ്ടതും പ്രവര്‍ത്തന നിരതമാകുന്നതും ഇസ്‌ലാമിനെ പൂര്‍ണ്ണാര്‍ഥത്തില്‍ അവതരിപ്പിക്കാനും പ്രസരിപ്പിക്കാനും മാത്രമത്രെ.

കാലപ്പഴക്കം കൊണ്ട്‌ പോറലേല്‍ക്കാത്ത പ്രവാചകാധ്യാപനങ്ങളുടെ ദര്‍ശന മഹത്വം ഉള്‍കൊള്ളുന്നതിനു പകരം ഭൌതിക ലാഭം ലക്ഷ്യമാക്കി വിഹരിക്കുന്നവരുടെ ഭാവാഭിനയങ്ങളുടെ താല്‍കാലിക തെളിച്ചത്തില്‍ വഞ്ചിതരാകാതിരിക്കാനുള്ളു തേട്ടം വിശ്വാസിയില്‍ നിര്‍ലീനമായിരിക്കണം.

നാട്ടില്‍ മതത്തിന്റെ പേരില്‍ നടമാടിക്കൊണ്ടിരിക്കുന്ന കൂത്താട്ടങ്ങള്‍‌ക്കും ബഹളങ്ങള്‍‌ക്കുമപ്പുറം മനോഹരമായിരിക്കണം ഈ ദര്‍‌ശനം എന്ന ബുദ്ധിപരമായ നിഗമനത്തെ പൂര്‍‌ത്തികരിക്കാനുള്ള അന്വേഷണമാണ്‌ എന്നെ അഹ്‌ലു സുന്ന വല്‍‌ജമാ‌അയുടെ പൂര്‍‌ണ്ണാവസ്ഥയെ പ്രാപിക്കാന്‍ അശ്രാദ്ധം ശ്രമിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ എത്തിച്ചത്‌.ഈ സം‌ഘടന ഇന്ത്യാ രാജ്യത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്നതിനാല്‍ മുസ്‌ലിം ഇന്ത്യയുടെ ഭാഷയായി വിരചിക്കുന്ന ഉര്‍ദുവില്‍ നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്‌.ജമാ‌അത്തെ ഇസ്‌ലാമി.അഥവാ ഇസ്‌ലാമിക സം‌ഘം.ജമാ‌അ‌ അല്‍ ഇസ്‌ലാമിയ്യ എന്നു അറബിയിലും അറിയപ്പെടും.

0 comments:

Post a Comment

Note: Only a member of this blog may post a comment.