വിശ്വാസി
സമൂഹത്തില്‍ വേരൂന്നിനില്‍ക്കുന്ന വീക്ഷണവൈവിധ്യങ്ങളെ സ്വതന്ത്രമായി
വായിച്ചെടുക്കാനുള്ള ആരോഗ്യകരമായ അവസരമൊരുക്കാന്‍ എളിയശ്രമം
നടത്തുകയാണിവിടെ.. ഒരു സ്വതന്ത്ര വിശ്വാസി സമൂഹത്തില്‍ അഭിപ്രായ
ഭിന്നതകള്‍ ഉണ്ടാകാം. എന്നാല്‍ സുഭദ്രമായ സാഹോദര്യ ബന്ധത്തെ ഉലക്കും വിധം
സംഭാഷണ സംവാദ ശൈലി വളരാന്‍ അനുവദിക്കാതിരിക്കലാണ് സൂക്ഷ്‌മാലുക്കള്‍ക്ക്
അഭികാമ്യം . വിശ്വാസി സമൂഹത്തിലെ പ്രബല വിഭാഗങ്ങളില്‍ കാണപ്പെടുന്ന
വിഭാഗീയതയുടെ വളരെ പ്രാഥമികമായ കാര്യകാരണങ്ങള്‍ ഒറ്റനോട്ടത്തില്‍
വായിച്ചെടുക്കാന്‍ ഉപകരിക്കുന്ന ചില സൂചനകള്‍ ഇവിടെ കുറിക്കട്ടെ . ഒരു
പക്ഷെ പരസ്‌പരം അറിയാന്‍ ഉപകരിച്ചേയ്‌ക്കും .ബഹളങ്ങളില്‍ ഇത് സാധിച്ച്
കൊള്ളണമെന്നില്ല. ആരാധിക്കപ്പെടാന്‍ അല്ലാഹുവും അനുധാവനം ചെയ്യപ്പെടാന്‍
പ്രവാചകന്‍ മുഹമ്മദ് മുസ്‌തഫാ സല്ലല്ലാഹു അലൈഹി വസല്ലമയും എന്ന സംശുദ്ധമായ
ആദര്‍ശം ഉള്‍കൊള്ളുന്നവരാണ് വിശ്വാസികള്‍ . വ്യത്യസ്‌ത വീക്ഷണങ്ങള്‍
താഴെ ....
(1)
സദ്‌കര്‍മ്മങ്ങളെ എടുത്തുദ്ധരിച്ച് പ്രാര്‍ഥിക്കുന്ന രീതി ആദര്‍ശ
പ്രമാണത്തിന് വിരുദ്ധമല്ല. ഗുഹാവാസികള്‍ മൂവ്വരും തങ്ങളുടെ കര്‍മ്മങ്ങള്‍
ഉദ്ധരിച്ച് പ്രാര്‍ഥിച്ചതും ഉത്തരം ലഭിച്ചതും പഠിപ്പിക്കപ്പെട്ടവരാണ്
വിശ്വാസികള്‍ . സദ്‌കര്‍മ്മങ്ങള്‍ എടുത്തോതി പ്രാര്‍ഥിക്കാനുള്ള
അംഗീകാരത്തെ സമര്‍ഥിച്ചുകൊണ്ടും അല്ലാഹു തൃപ്‌തിപ്പെടുന്ന മഹാത്മാക്കളും
മിത്രങ്ങളാണെന്ന വിശുദ്ധ വചനത്തിന്റെ സാരംശത്തെ അംഗീകരിച്ചുകൊണ്ടുമാണ്
സജ്ജനങ്ങളെ മധ്യസ്ഥരാക്കുന്നന്നതിനെ സാധൂകരിക്കുന്ന നിലപാട് ആദര്‍ശ
വിരുദ്ധമല്ലെന്നതിന്റെ നിതാനം . പരാമര്‍ശിക്കപ്പെടുന്ന ഭാഗം 5:56
അല്ലാഹുവും അവന്റെ ദൂതനുമാകുന്നു യഥാര്‍ഥത്തില്‍ നിങ്ങളുടെ മിത്രം. പിന്നെ
നമസ്കാരം നിലനിര്‍ത്തുകയും സകാത്തു നല്‍കുകയും അല്ലാഹുവിന്റെ മുമ്പില്‍
നമിക്കുകയും ചെയ്യുന്ന വിശ്വാസികളും. അല്ലാഹുവിനെയും അവന്റെ ദൂതനെയും
വിശ്വാസികളെയും മിത്രങ്ങളാക്കുന്നവരാരോ, അവര്‍ അറിഞ്ഞിരിക്കട്ടെ,
അല്ലാഹുവിന്റെ കക്ഷി തന്നെയാണ് വിജയിക്കുന്നവര്‍ എന്ന്.
(2)
പ്രവാചകനോട് പ്രാര്‍ഥിക്കാനല്ല .മറിച്ച് പ്രവാചകന് വേണ്ടി
പ്രാര്‍ഥിയ്‌ക്കാനാണ് വിശ്വാസി പഠിപ്പിക്കപ്പെട്ടത് . വിശിഷ്യ പ്രവാചകന്
വേണ്ടിയുള്ള പ്രാര്‍ഥന വിശ്വാസികളുടെ ബാധ്യതയായി വിശുദ്ധ വചനങ്ങള്‍
ഓര്‍മ്മിപ്പിക്കുന്നതിലൂടെ ഈ പാഠം അടിവരയിടുന്നു . സര്‍വ്വലോക
രക്ഷിതാവിനോട് പ്രാര്‍ഥിക്കുക . സജ്ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക
.ഇവിടെ ഇടതേട്ടത്തിന്ന് ഇടമില്ല എന്നതാണ് മധ്യസ്ഥ പ്രാര്‍ഥന അനുവദനീയമല്ല
എന്ന അഭിപ്രായത്തിന്നാധാരം. പരാമര്‍ശിക്കപ്പെടുന്ന ഭാഗം 33:56 അല്ലാഹുവും
അവന്റെ മലക്കുകളും പ്രവാചകന് സ്വലാത്ത് ചൊല്ലുന്നു. വിശ്വാസികളായവരേ,
നിങ്ങളും അദ്ദേഹത്തിന് സ്വലാത്തും സലാമും ചൊല്ലുക. 47:19 അതിനാല്‍
പ്രവാചകന്‍ നന്നായി അറിഞ്ഞുകൊള്ളുക: അല്ലാഹു അല്ലാതെ ആരും
ഇബാദത്തിനര്‍ഹനല്ല. നിന്റെ തെറ്റുകള്‍ക്ക് മാപ്പ് തേടുക; വിശ്വാസികളായ
സ്ത്രീപുരുഷന്മാര്‍ക്കുവേണ്ടിയും.അല്ലാഹു നിങ്ങളുടെ പ്രയത്നങ്ങള്‍
അറിയുന്നു; നിങ്ങളുടെ പാര്‍പ്പിടത്തെക്കുറിച്ചും അറിയുന്നു.
(3)
ആദര്‍ശപരമൊ ആശയപരമൊ അല്ലാത്ത കേവല കക്ഷി താല്‍പര്യത്തിന്റെയും
പക്ഷപാതിത്വത്തിന്റെ പേരിലുള്ള പോരും പോര്‍വിളിയും എല്ലാ പരിധിയും വിട്ട്
കാട് കയറിയത് വേറെ കഥ. പരാമര്‍ശവിധേയമാക്കാന്‍ പോലും പറ്റാത്ത പരിസര
മലിനീകരണത്തെക്കുറിച്ച് ഉരിയാടാതിരിയ്‌ക്കുന്നതാകും ബുദ്ധി.
സംവാദങ്ങളില്‍ സജീവമായി പങ്കെടുക്കുന്നവര്‍പോലും തങ്ങളുടെ
നിലപാടിനെക്കുറിച്ച് ബോധമൊ ബോധ്യമൊ ഇല്ലാതെ ഇടപെടുന്നതത്രെ ഏറെ ലജ്ജാകരം .
സകലമാന ജീര്‍ണതകളില്‍നിന്ന് മനുഷ്യരാശിയെ മോചിപ്പിക്കാനും യഥാര്‍ഥ നന്മയും ക്ഷേമവും കൈവരുത്താനും പ്രാപ്‌തമായ ദര്‍ശനത്തെ സത്യാന്വേഷകര്‍ക്കുമുമ്പില്‍ സമര്‍പ്പിക്കുന്നതിലുമായിരിക്കണം നമ്മുടെ ജാഗ്രത. ക്രിയാത്മകമായ സംരംഭങ്ങള്‍ സര്‍ഗാത്മകമായി പരിവര്‍ത്തിപ്പിക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ ....
സകലമാന ജീര്‍ണതകളില്‍നിന്ന് മനുഷ്യരാശിയെ മോചിപ്പിക്കാനും യഥാര്‍ഥ നന്മയും ക്ഷേമവും കൈവരുത്താനും പ്രാപ്‌തമായ ദര്‍ശനത്തെ സത്യാന്വേഷകര്‍ക്കുമുമ്പില്‍ സമര്‍പ്പിക്കുന്നതിലുമായിരിക്കണം നമ്മുടെ ജാഗ്രത. ക്രിയാത്മകമായ സംരംഭങ്ങള്‍ സര്‍ഗാത്മകമായി പരിവര്‍ത്തിപ്പിക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ ....
പത്തൊമ്പതാം
നൂറ്റാണ്ടിന്റെ ഏകദേശം തുടക്കം മുതലാണ് കേരളത്തില്‍ സംഘടിതമായ
രീതിയിലുള്ള പ്രബോധന പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്.തുടര്‍ന്ന്
പലഘട്ടങ്ങളിലും വിവിധ സംഘങ്ങളും സംഘടനകളും രൂപം പ്രാപിച്ചു എന്നതിലുപരി
ഇനിയും രൂപപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്നതാണ് ശരി. സംശുദ്ധവും
സുശക്തവുമായ മഹല്ല് സംവിധാനത്തെക്കുറിച്ച് ചിന്തിക്കുന്നതിനു പകരം
മഹല്ലിന്റെ വിലാസം തന്നെ എങ്ങിനെ മായ്‌ച്ചുകളയാം എന്ന അബദ്ധത്തിലേയ്‌ക്ക്
ചിന്തകള്‍ വഴിതിരിഞ്ഞുപോകാന്‍ പാടില്ല. വിശ്വാസ പ്രമാണം
ഉള്‍കൊള്ളാത്തവരോടു പോലും 'നിങ്ങള്‍ക്ക് നിങ്ങളുടെ ദര്‍ശനം എനിയ്‌ക്ക്
എന്റേതും ' എന്ന വളരെ മാന്യമായ സംവാദ ശൈലിയില്‍ സംവദിക്കുന്ന വേദത്തിന്റെ
അനുയായികള്‍ വീക്ഷണവ്യത്യാസത്തിന്റെ പേരില്‍ കടിച്ചു് കീറുന്നത്
അപഹാസ്യമാണ് . ഒരു അബദ്ധത്തെക്കുറിച്ചുള്ള ആശയ വിനിമയം മറ്റൊരു
ഭീമാബദ്ധമാകാന്‍ കാരണമാകരുത് . വിശ്വാസിയുടെ സംസ്‌കാരം ജീവിതത്തിന്റെ സകല
മേഖലയിലും പ്രകടമായിരിക്കണം. ഭാവത്തിലും ഭാഷയിലും അതി സൂക്ഷ്‌മമായും ..
നമ്മുടെ നാടിന്റെ നാടിമിടുപ്പുകള്‍ മനസ്സിലാക്കി അവസരത്തിനൊത്ത്
ഉയര്‍ന്ന് ഉത്തരവാദിത്വബോധത്തോടെ തങ്ങളുടെ ഭാഗധേയത്വം നിര്‍വഹിക്കാന്‍
നമുക്ക് സാധിക്കണം .
0 comments:
Post a Comment
Note: Only a member of this blog may post a comment.