പ്രവാചക പ്രഭുവിന്റെ നിര്‍ദേശാനുസാരം ഒരിക്കല്‍ അതിഥിയെ സത്കരിക്കാന്‍ അബൂത്വല്‍ഹ എന്ന സ്വഹാബി തയാറായി.വീട്ടിലെല്ലാവര്‍ക്കുമായി അല്‍പം ഭക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളൂ.മക്കളെ കഥകള്‍ പറഞ്ഞുറക്കിയതിനുശേഷം ഭക്ഷണം വിളമ്പി വെച്ചു.
അതിഥിയോടൊപ്പം ആതിഥേയനും ഇരുന്നു. തന്ത്രപൂര്‍വം വിളക്കണച്ചു.താനും ഒപ്പം കഴിക്കുന്നുണ്ടെന്ന് വിരുന്നുകാരനെ ബോധ്യപ്പെടുത്തും വിധം അഭിനയിച്ചു.
ഈ അത്ഭുതകരമായ സത്കാരം കണ്ട് ആകാശലോകം അമ്പരന്നു.അപരന്റെ താല്‍പര്യത്തിനുവേണ്ടി സ്വന്തം താല്‍പര്യത്തെ ബലികഴിക്കുന്ന സൃഷ്‌ടിയുടെ മാനസികാവസ്ഥകണ്ട് ലോകരക്ഷിതാവായ സ്രഷ്‌ടാവ് ചിരിച്ചുവെന്ന് ഉദ്ധരിക്കപ്പെടുന്നു.
സ്വര്‍ഗലോകം ആസ്വദിച്ച സത്കാരാനന്തരം അവതീര്‍ണ്ണമായ സൂക്തം ഇങ്ങനെ:"തങ്ങള്‍ക്ക് തന്നെ ആവശ്യമുണ്ടെങ്കില്‍ പോലും ഇവര്‍ തങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നു'' (വി.ഖു: 59:9)
0 comments:
Post a Comment
Note: Only a member of this blog may post a comment.