Wednesday, January 1, 2003

യജമാനനിലേയ്‌ക്ക്‌ തിരിച്ചെത്തുന്നവര്‍ 

ഒരിക്കല്‍ ഒരു ഗ്രാമീണന്‍ വല്ലാതെ അസ്വസ്ഥനായി ഒരിടത്ത്‌ തളര്‍ന്നു വീണു.ക്ഷീണാധിക്യത്താല്‍ ഒന്നു മയങ്ങി.തന്റെ വളര്‍ത്തു മൃഗം നഷ്‌ടപ്പെട്ട വ്യഥയായിരുന്നു ആ ഗ്രാമീണനെ അലട്ടിയിരുന്നത്‌.അല്‍പം കഴിഞ്ഞു കണ്ണു തുറന്നു നോക്കിയപ്പോള്‍ വളര്‍ത്തു മൃഗം ഇതാ കണ്‍മുന്നില്‍.ഉടനെ ദെവത്തെ സ്‌തുതിക്കുകയും "ഞാന്‍ നിന്റെ യജമാനന്‍ നീ എന്റെ ദാസനും "സന്തോഷാധിക്യത്താല്‍ ഗ്രാമീണന്‍ ഉരുവിട്ടു.'നീ യജമാനന്‍ ഞാന്‍ വിനീതനായ ദാസന്‍' എന്നതിനു പകരം നേരെ തിരിച്ചു പറഞ്ഞുപോയത്‌ നാക്ക്‌ പിഴ മാത്രമായിരുന്നു.അഥവാ ആഹ്‌ളാദചിത്തനില്‍ നിന്നും വന്ന ഉദ്ദേശപൂര്‍വമല്ലാത്ത പിഴവ്‌.
ഇക്കഥ ഉദ്ധരിച്ചു കൊണ്ട്‌ പ്രവാചക പ്രഭു പഠിപ്പിക്കുന്നു.നഷ്‌ടപ്പെട്ടെന്നു കരുതിയ വളര്‍ത്തു മൃഗം തിരിച്ചു വന്നപ്പോള്‍ ഈ ഗ്രാമീണന്റെ അതിരില്ലാത്ത ആഹ്‌ളാദത്തേക്കാള്‍ എത്രയോ ഇരട്ടിയായിരിയ്‌ക്കും പശ്ചാതപിച്ചു ഒരു ദാസന്‍ ദൈവത്തിലേയ്‌ക്ക്‌ തിരിച്ചെത്തുമ്പോള്‍ .

0 comments:

Post a Comment

Note: Only a member of this blog may post a comment.