ആത്മാനുരാഗം
ഒരിക്കല്‍ ഒരു സ്‌ത്രി തന്റെ പ്രിയതമനോട് തന്റെ കൂട്ടുകാരിയുടെ വിവാഹ സത്‌കാരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു.എന്നാല്‍ ആവശ്യം നിരാകരിക്കപ്പെട്ടു.കൂട്ടുകാരിയുടെ വിവാഹാഘോഷത്തില്‍ ചേരാന്‍ കഴിയാത്തതില്‍ തന്റെ സഹധര്‍മ്മിണിയ്‌ക്ക് പ്രയാസമുണ്ടെന്നു മനസ്സിലാക്കിയ പ്രിയന്‍,ഒടുവില്‍ നിബന്ധനയോടെ സമ്മതം കൊടുത്തു.താന്‍ കത്തിച്ചു നല്‍കുന്ന മെഴുകു തിരി കെടാതെ കാത്തു സൂക്ഷിച്ചു കൊണ്ടുവരണമെന്നതായിരുന്നു അയാളുടെ നിബന്ധന.മാത്രമല്ല ഈ തിരി അണഞ്ഞാല്‍ വിവാഹബന്ധം വിഛേദിക്കപ്പെടുമെന്നും അയാള്‍ ഓര്‍മ്മിപ്പിച്ചു.എന്തു നിബന്ധനയാണെങ്കിലും സ്‌നേഹിതയുടെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ അവള്‍ ഒരുങ്ങിപ്പുറപ്പെട്ടു.
ആഘോഷം കഴിഞ്ഞ് തിരിച്ചെത്തിയ പ്രിയതമയോട് അയാള്‍ പലതും തിരക്കി.ആഘോഷത്തെക്കുറിച്ചും,വിരുന്നിനെക്കുറിച്ചും,വിരുന്നുകാരെക്കുറിച്ചും,വിഭവങ്ങളെക്കുറിച്ചും തുടങ്ങി പലതും. ഒന്നിനും കൃത്യമായി മറുപടി നല്‍കാന്‍ അവള്‍ക്കായില്ല.കെടാതെ സൂക്ഷിക്കാന്‍ ആവശ്യപ്പെട്ട മെഴുകു തിരിയിലായിരുന്നു ശ്രദ്ധ മുഴുവന്‍.മുറിഞ്ഞു പോകാതിരിക്കേണ്ട ഇണ തുണ ബന്ധത്തിലും.അതിനാല്‍ മറ്റൊന്നും ശ്രദ്ധിക്കാന്‍ തനിക്കായില്ലെന്നു അവള്‍ വിശദീകരിച്ചു.

മനസ്സാന്നിധ്യത്തോടെ ആത്മാനുരാഗത്തോടെ ഒന്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞാല്‍ ചുറ്റുപാടുകളില്‍ എന്തു തന്നെ നടന്നാലും ഒന്നും കാണാന്‍ കഴിയില്ല.ഈമാനെന്ന നെയ്‌തിരി കെടാതെ സൂക്ഷിക്കുക എന്ന ഉത്തരവാദിത്തം നിറവേറ്റാന്‍ ദൈവത്തോടുള്ള അതിരറ്റ അനുരാഗവും അവന്റെ ശാസനകളും ഉള്ളില്‍ സജീവമായിരിക്കണം.ഏറെ ജാഗ്രതയോടെ സര്‍വ്വലോക പരിപാലകനെക്കുറിച്ചുള്ള വിചാരം സൂക്ഷിക്കാന്‍ മനസ്സിനെ പരിശീലിപ്പിക്കാന്‍ നമുക്ക് സാധിക്കണം.
നന്മയുടെ പ്രസാരകരും തിന്മയുടെ പ്രചാരകരും തിരിച്ചറിയപ്പെട്ട മഹനീയമായ പോരാട്ടത്തിന്റെ പടക്കളം തീര്‍ക്കപ്പെട്ട മഹിതമായ ചരിത്രത്തെ മനസ്സില്‍ താലോലിക്കുക.ഒരു കൊച്ചു സംഘം.ഭൗതികമായ കാഴ്‌ചപ്പാടില്‍ എല്ലാ അര്‍ഥത്തിലും ദുര്‍ബലര്‍,നിസ്സഹായര്‍,കായിക ബലത്തിലും കാര്യ ശേഷിയിലും തികച്ചും പരിതാപകരമായ കാലാവസ്ഥയില്‍ ചുരുക്കിക്കെട്ടപ്പെട്ടവര്‍.ഒടുവില്‍ പോരാട്ടം അതിന്റെ സകല രൗദ്രഭാവങ്ങളിലും അരങ്ങു തകര്‍ത്തു.ഒരു മഹാ സഖ്യത്തെ നിലം പരിശാക്കി നന്മയുടെ വാഹകര്‍ വിജയപ്പതാക പറപ്പിച്ച അത്യത്ഭുതകരമായ പോരാട്ടത്തിന്റെ വിജയത്തിളക്കത്തിന് ചരിത്രം സാക്ഷി.ഈ ചരിത്ര സാക്ഷ്യത്തെ മനസ്സില്‍ ഊതിക്കത്തിച്ച് തങ്ങളുടെ ഈമാനിനെ പ്രശോഭിതമാക്കുക.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.
09.06.2017
0 comments:
Post a Comment
Note: Only a member of this blog may post a comment.