1905-ൽ ബജാർ ഭരണാധികാരിയായ ഷായ്ക്കെതിരെ ഭരണഘടനയ്ക്കു വേണ്ടിയുള്ള സമരം വിജയിച്ചതോടെയാണ് ഇറാന്റെ ആധുനിക യുഗം ആരംഭിക്കുന്നത് 1906 രാജ്യത്ത് ചെറിയ തോതിൽ ഭരണഘടന നിലവിൽ വന്നു. 1906 ഒക്ടോബർ 7 ന് ആദ്യ പാർലമന്റ് (മജ്‌ലിസ് ) നിലവിൽ വന്നു.1908 - ൽ ബ്രിട്ടീഷ് ഗവേഷകർ ഇറാനിൽ എണ്ണ കണ്ടെത്തി. ആംഗ്ലോ-ഇറാനിയൻ ഓയിൽ കമ്പനിയായിരുന്നു എണ്ണ ഖനനത്തിന്റെ കുത്തക അവകാശപ്പെടുത്തിയത്.
ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനും റഷ്യയും രണ്ടു വശങ്ങളിൽ നിന്നും ഇറാനിൽ പ്രവേശിച്ചു. കമ്യൂണിസ്റ്റ് വിപ്ലവത്തിന് ശേഷം സോവിയറ്റ് യൂണിയനായി മാറിയ റഷ്യ 1921 പിൻവാങ്ങിയതോടെ ബ്രിട്ടീഷ് നിയന്ത്രണം ശക്തമായി.1925 ബ്രിട്ടന്റെ രഹസ്യ സഹായത്താൽ പട്ടാള ഓഫീസറായ റിസാ ഖാൻ അധികാരത്തിലെത്തി. പിന്നീട് അദ്ദേഹം റിസാഷാ പഹ്‌ലവി എന്ന പേര് സ്വീകരിച്ചു. പഹ്‌ലവി രാജവംശത്തിന് തുടക്കമിട്ടു. പാശ്ചാത്യരുടെ എണ്ണ ആവശ്യങ്ങൾക്ക് ഇറാൻ കീഴ്പെടുകയും ചെയ്‌തു.
1935-ൽ രാജ്യത്തിന്റെ പേര് പേർഷ്യ എന്നത് മാറ്റി ഇറാൻ എന്നാക്കി. ' പഹ്‌ലവി ഭരണത്തോടു കൂടിയാണ്. തുർക്കിയിലെ കമാൽ അത്താ തുർക്കിനെ മാതൃകയാക്കിയ രിസാ ഷാഹ് പഹ്‌ലവി പടിഞ്ഞാറൻ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തുടങ്ങി. പിന്നീട് അദ്ദേഹത്തിന്റെ പുത്രൻ മുഹമ്മദ് രിസാഷാ പഹ്‌ലവി അധികാരത്തിൽ വന്നു. സമൂഹത്തിലെ പ്രമാണിവർഗത്തിന് അനുകൂലമായിരുന്നു അദ്ദേഹത്തിന്റെ നയങ്ങൾ. ആയത്തുല്ല ഖുമൈനിയെ നാടു കടത്തിയ ഷാക്കെതിരിൽ ജനങ്ങൾ തെരുവിലിറങ്ങി. ജനവികാരങ്ങൾ ഇളക്കിവിടുന്നതിൽ ഖുമൈനിയുടെ പ്രഭാഷണങ്ങൾ വമ്പിച്ച പങ്കുവഹിച്ചു. 1979 ജനുവരി ഒന്നിന് ഖുമൈനി തെഹ്‌റാനിൽ തിരിച്ചെത്തി വിപ്ലവനേതൃത്വം ഏറ്റെടുത്തു. അപ്പോഴേക്കും ഷാ പലായനം ചെയ്‌തിരുന്നു. ഹിതപരിശോധനയിൽ ജനങ്ങൾ അഭിപ്രായപ്പെട്ട പ്രകാരം 1979 ഏപ്രിൽ ഒന്നിന് ഇറാൻ ഒരു ഇസ്‌ലാമിക ജനാധിപത്യ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു.
1980 - 88 കാലയളവിൽ അമേരിക്ക പാശ്ചാത്യ ദുശ്ശക്തികളുടെ പ്രലോഭനങ്ങളുടെ ഫലമായി പ്രദേശത്തെ അറബ് രാജ്യങ്ങള്‍ ഇറാഖിനെ മുന്നില്‍ നിര്‍ത്തി ഇറാൻ - ഇറാഖ് യുദ്ധം നടന്നു. ലോകത്ത് അമേരിക്കയുടെ പ്രതിയോഗികളുടെ നിരയിൽ ഒന്നാമതാണ് ഇറാന്റെ സ്ഥാനം.
1980 സെപ്റ്റംബർ 2ന് ആരംഭിച്ച എട്ടുവർഷം നീണ്ട യുദ്ധമായിരുന്നു ഇറാൻ-ഇറാഖ് യുദ്ധം. 1988 ഓഗസ്റ്റ് 20ന് യുദ്ധം അവസാനിച്ചു. മുമ്പ് നടത്തിയ കരാർ പ്രകാരം ഇറാന് വിട്ടു കൊടുത്ത പ്രദേശങ്ങൾ തിരികെ വേണം എന്ന് സദ്ദാം ഹുസൈൻ ആവശ്യപ്പെട്ടതാണ് യുദ്ധകാരണമായി ചൂണ്ടികാട്ടിയിരുന്നത്. എങ്കിലും ഇറാനിൽ ഉണ്ടായ ഷിയാ വിപ്ലവം അറബ് ലോകത്തേക്ക് പടരാതിരിക്കാൻ അമേരിക്കൻ പിന്തുണയോടെ അറബ് രാജ്യങ്ങൾ ഇറാഖിനെ മുൻ നിർത്തി നടത്തിയ യുദ്ധമായിരുന്നു എന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.
1980 ൽ ഇറാഖ് ഇറാനെ ആക്രമിച്ചതുമുതൽ ഇറാഖിന്റെ പ്രതാപകാലം അവസാനിച്ചു എന്നു പറയാം. ഇസ്രയേൽ ഫലസ്‌തീന്‍ പ്രശ്നത്തിൽ ഫലസ്‌തീനിനെ അനുകൂലിച്ചിരുന്ന ഇറാഖ് ഫലസ്‌തീനിലും സിറിയയിലും മറ്റും രൂപംകൊണ്ട പല അറബിക്/ഫലസ്‌തീനി പോരാളി സംഘടനകൾക്കും രഹസ്യ പിന്തുണയും സഹായങ്ങളും നൽകിയിരുന്നു. ഇതിനാൽ ഇറാഖ് ഇതിനോടകം തന്നെ ലോകരാജ്യങ്ങൾക്കിടയിൽ "ഫലസ്‌തീന്‍ വിമോചന പോരാളികളെ ആശയപരമായും സാമ്പത്തികമായും സഹായിക്കുന്നു" എന്ന പേരിൽ പ്രസിദ്ധി നേടിക്കഴിഞ്ഞിരുന്നു.
1983ൽ ഇറാനുമായി വെടിനിർത്തൽ കരാർ ഒപ്പിട്ടപ്പോഴേക്കും ഇറാഖ് ഒരു വൻ കടക്കെണിയിൽ അകപ്പെട്ടുകഴിഞ്ഞിരുന്നു. കൂടാതെ ഒരു ആഭ്യന്തരകലാപം ഏതുനിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാം എന്ന നിലയിലുള്ള ഒരു അസന്തുലിതാവസ്ഥ ഇറാഖിലാകമാനം നിലനിന്നിരുന്നു. ഇറാഖ് അധികവും കടം വാങ്ങിയിരുന്നത് ഗള്‍ഫിലെ പ്രധാന രാജ്യങ്ങളില്‍ നിന്നായിരുന്നു സാമ്പത്തിക അടിത്തറ ആകെ തകർന്ന ഇറാഖ് തങ്ങളുടെ കടം എഴുതിത്തള്ളി കടക്കെണിയിൽ നിന്നും മോചിപ്പിക്കണം എന്ന് പ്രസ്‌തുത രാജ്യങ്ങളോട് ആവശ്യപ്പെട്ടു. എന്നാൽ അവർ ആ ആവശ്യം ചെവിക്കൊണ്ടില്ല.
ഇറാന്‍ ഇറാഖ് യുദ്ധത്തിലൂടെ മേഖലയിലെ രണ്ട് ശക്തികളെ ദുര്‍ബപ്പെടുത്തുക എന്ന സയണിസ തന്ത്രമാണ് ഇവിടെ വിജയിച്ചത്.
ഉഥ്‌മാനിയ രാജവംശത്തിന്റെ ഭരണകാലത്ത് അവരുടെതന്നെ പ്രവിശ്യയായ ബസ്രയായിരുന്നു പിന്നീട് കുവൈറ്റ് ആയി മാറിയത്. അതിനാൽ കുവൈറ്റ് ഇറാഖിന്റെ ഭാഗമാണെന്ന ഒരു അവകാശംവാദം നേരതെതന്നെ ഇറാഖ് ഉന്നയിച്ചു വന്നിരുന്നു. കടബാദ്ധ്യതകൾ എഴുതിതള്ളാൻ കുവൈറ്റ് വിസമ്മതിച്ചതോടെ ഇറാഖ് ഈ അവകാശവാദത്തിൽ വീണ്ടും പിടിമുറുക്കി. എന്നാൽ 1899 ൽ തന്നെ അന്നത്തെ കുവൈറ്റ് ഭരണാധികാരികളായ അൽ-സബാഹ് കുടുംബം തങ്ങളുടെ രാജ്യത്തിന്റെ വിദേശകാര്യ-സംരക്ഷണാധികാരം യുകെ യ്ക്ക് നൽകിയിരുന്നു.
അതുപ്രകാരം 1922 ൽ യുകെ കുവൈറ്റിനും ഇറാഖിനുമിടയിൽ വ്യക്തമായൊരു അതിർത്തി രേഖയുണ്ടാക്കി. അതോടെ ഇറാഖ് കുവൈറ്റിനും ഇറാനുമിടയിൽ അതിർത്തി രേഖകളാൽ ബന്ധനസ്ഥരാക്കപ്പെട്ടു. കുവൈറ്റിൽനിന്നും കൂടുതൽ പ്രദേശങ്ങൾ പിടിച്ചടക്കാനും കൈവശപ്പെടുത്താനുമുള്ള ഇറാഖിന്റെ അധികാരത്തിന്മേൽ ഇതോടെ ഒരു അറുതിവന്നു.
എന്നിരുന്നാലും കുവൈറ്റ് കീഴടക്കുക എന്ന അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ഇറാഖ് നടത്തി കൊണ്ടിരുന്നു.
തര്‍ക്കവിതര്‍ക്കങ്ങളില്‍ മേഖലയിലെ എണ്ണക്കൊഴുപ്പുള്ള രാജ്യങ്ങളില്‍ രക്ഷകന്റെയും രാക്ഷസന്റെയും വേഷത്തില്‍ തന്ത്രപൂര്‍വം അമേരിക്ക കരുക്കള്‍ നീക്കി നിലകൊണ്ടു.
1990 ഓഗസ്റ്റ് 2ന് കുവൈറ്റ് തലസ്ഥാനമായ കുവൈറ്റ് നഗരത്തിനുമേൽ ഇറാഖി പോർവിമാനങ്ങൾ ബോംബ് വർഷം നടത്തി. ഇറാഖിന്റെ വൻ സൈന്യശക്തിയെയും കമാൻഡോ ആക്രമണങ്ങളെയും ചെറുത്തുനിൽക്കാൻ കുവൈറ്റിനു കഴിഞ്ഞില്ല. 12 മണിക്കൂറിനുള്ളിൽ തന്നെ കുവൈറ്റിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഇറാഖ് പട്ടാളത്തിന്റെ അധീനതയിലായി. കുവൈറ്റ് ഭരണാധികാരിയുടെ ഇളയസഹോദരനെ കൊലപ്പെടുത്തിയശേഷം ഇറാഖി റിപ്പബ്ലിക്കൻ ഗാർഡുകൾ കുവൈറ്റ് ഭരണാധികാരിയുടെ രാജകൊട്ടാരം കൈയ്യടക്കി. രാജകുടുംബാംഗങ്ങളും മറ്റു മന്ത്രിമാരുമെല്ലാം നാടുവിട്ട് സൗദിയിലേക്കു കടന്നു. രണ്ടുദിവസം കഴിഞ്ഞപ്പോൾ തന്നെ സദ്ദാം കുവൈറ്റിൽ സ്വതന്ത്ര കുവൈറ്റ് എന്നപേരിൽ ഒരു പ്രവിശ്യ സൃഷ്ടിച്ചുകൊണ്ട് ഒരു ഭരണ വ്യവസ്ഥ പ്രഖ്യാപിക്കുകയും, തൻ്റെ അർദ്ധ-സഹോദരനായ അലി ഹസ്സൻ അൽ മാജിദിനെ ഗവർണറായി സ്ഥാനമേൽപ്പിക്കുകയും ചെയ്‌തു.
സദ്ദാം ഹുസൈന്റെ നേതൃത്വത്തിലുള്ള ഇറാഖ് കുവൈറ്റ് പിടിച്ചടക്കിയതിനെ തുടർന്ന് ഇറാഖും അമേരിക്കയുടെ നേതൃത്വത്തിലുള്ള ലോകത്തിലെ നിരവധി രാജ്യങ്ങളുടെ സഖ്യ സൈന്യവും തമ്മിൽ ഉണ്ടായ യുദ്ധമാണ് ഗൾഫ് യുദ്ധം എന്നറിയപ്പെടുന്നത്.
1991 ജനുവരി 17ന് ആരംഭിച്ച യുദ്ധം ഫെബ്രുവരി 28 വരെ നീണ്ടുനിന്നു. കുവൈറ്റ് മോചിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും ഇറാഖിന്റെ ഒട്ടനവധി പ്രദേശങ്ങൾ ബോംബിങ്ങിനിരയായി. കനത്ത ആൾ നാശവും സൈനിക നാശവും ഇറാഖിനുണ്ടായി.
മേഖലയിലെ അറബ് ഇസ്‌ലാമിക രാജ്യങ്ങളെ ദുര്‍ബലപ്പെടുത്താനും അവരുടെ ശക്തി ക്ഷയിപ്പിക്കാനുമുള്ള തന്ത്രങ്ങള്‍ അമേരിക്കന്‍ ഒത്താശയോടെ ഇസ്രാഈല്‍ എന്ന ഭീകര രാഷ്‌ട്രത്തിന്റെ അശ്രാന്തശ്രമങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നത് മനസ്സിലാക്കാന്‍ മേഖലയിലെ പ്രഭുകുമാരന്മാര്‍ക്ക് കഴിയുന്നില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്.
2011-ൽ ആരംഭിച്ച് ഏതാണ്ട് 14 വർഷത്തോളം നീണ്ടുനിന്ന, ബഷാര്‍ അൽ അസദ് ഭരണകൂടം 2024 ഡിസംബറിൽ തകരുന്നതിലേക്ക് നയിച്ച സായുധ സംഘർഷമാണ് സിറിയൻ ആഭ്യന്തരയുദ്ധം. അറബ് വസന്തത്തിനിടെ ഉയർന്നുവന്ന പ്രക്ഷോഭങ്ങൾക്കെതിരെ ഭരണകൂടം അടിച്ചമർത്തൽ സ്വീകരിച്ചതോടെ, ജനകീയ പ്രക്ഷോഭം ആഭ്യന്തരയുദ്ധമായി മാറുകയായിരുന്നു.
ഇസ്രാഈലിന്റെ ചാര സംഘടനയായ മൊസാദിന്റെ മറ്റൊരു വകഭേദം ഐ.എസ് സാക്ഷാല്‍ ഇസ്‌ലാമിന്റെ പേരില്‍ രംഗത്ത് വന്നതും ഇക്കാലയളവിലായിരുന്നു.ഐ. എസ് എന്ന വ്യാജാവതാരം വഴി ഒരു വെടിയ്ക്ക് നൂറായിരം പക്ഷികള്‍ പിടഞ്ഞു വീഴുന്നതെന്നാണ് അനുമാനം. ഐ. എസ് വ്യാജന്‍ എന്ന ഒരു പ്രയോഗം പോലും വാര്‍ത്തകളില്‍ ഇടം പിടിക്കാത്ത വിധം കാര്യങ്ങള്‍ പുരോഗമിക്കുന്നതില്‍ നിന്നും ശത്രുക്കളുടെ കണക്കു കൂട്ടലുകള്‍ക്കപ്പുറമാണ് ഈ കുപ്രസിദ്ധ ഗൂഢാലോചനയുടെ വിജയം. ദൈവീകമായ ദര്‍ശനത്തിന്റെ ക്ഷേമ രാഷ്ട്രം എന്ന സങ്കല്‍പത്തെയാണ് ഈ സയണിസ്റ്റ് കുബുദ്ധിയിലൂടെ ആദ്യം തകര്‍ത്തെറിയപ്പെടുന്നത്. സുസംഘടിതമായ ഇസ്‌ലാമിക സംഘങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും ഈ പൈശാചിക സംഘത്തിലേയ്ക്ക് ചേക്കാറുനുള്ള സാധ്യത ഇല്ലെന്നതത്രെ സത്യം. എന്നാല്‍ ഇത്തരം വ്യവസ്ഥാപിതമായ സംവിധാനങ്ങളുടെ പ്രസാരണ പ്രബോധന പ്രവര്‍ത്തനങ്ങളാണ് ഇതിനൊക്കെ കാരണം എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് അന്തര്‍ദേശീയ തലത്തില്‍ പുരോഗമിച്ചത്.
മേഖലയില്‍ എപ്പോഴും അസ്വസ്ഥത പുകഞ്ഞു കൊണ്ടിരുന്നു.അപപരിഹാര്യമായ ഫലസ്‌തീന്‍ അന്താരാഷ്‌ട്ര സമൂഹത്തിന്റെ മുന്നില്‍ വലിയ ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.
2023 ഒക്ടോബർ 7-ന് ഗാസയിൽ നിന്ന് ഹമാസ് ഇസ്രായേലിലേക്ക് നടത്തിയ അപ്രതീക്ഷിത മിന്നലാക്രമണമാണ് (ഓപ്പറേഷൻ അൽ-അഖ്‌സ ഫ്ലഡ്) വലിയ യുദ്ധത്തിലേക്ക് വഴിമാറിയത്. ഹമാസ് പോരാളികൾ അതിർത്തി കടന്ന് 1,200-ഓളം പേരെ കൊലപ്പെടുത്തുകയും 250-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു. ഇസ്രയേലിന്റെ വലിയ ഇന്റലിജൻസ് വീഴ്ചയായി കണക്കാക്കപ്പെടുന്ന ഈ സംഭവത്തോടെ, ഇസ്രയേൽ ഗാസയിൽ തിരിച്ചടി ആരംഭിച്ചു.അധിനിവേശ ശക്തികളോടുള്ള മര്‍ദ്ധിതരുടെ പ്രത്യാക്രമണവും അതിന്റെ സാധുതയും വേണ്ടവിധം ലോകത്ത് എത്തിക്കാനാകാത്ത അതിധാരുണമായ അവസ്ഥക്ക് കാരണം ദുരൂഹമല്ല എങ്കിലും ദുരൂഹമായി തുടരുന്നു.ചെറുത്ത് നില്‍പിന്റെ ആത്മീയ വീര്യം മാത്രം കയ്യിലുള്ള ഗാസ ഇന്ന് ഒരു പിടി ചാരമായി അവശേഷിച്ചിരിക്കുന്നു.
യുദ്ധവെറിയന്മാരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള അക്രോശങ്ങളുടെ പശ്ചാത്തലത്തിലാണ് 2026 പിറന്ന് വീണത്.
2026 ഫിബ്രുവരി 28 ന് പൈശാചിക ശക്തികൾ കോപ്പുകൂട്ടി കൊണ്ടിരുന്ന ദൗർഭാഗ്യകരമായ യുദ്ധത്തിന് തുടക്കമിട്ടത്.1991 ജനുവരി യിലെ ഗള്‍ഫ് യുദ്ധം ഫെബ്രുവരി 28 നായിരുന്നു നിര്‍ത്തിവെച്ചത് എന്ന് ഇതിനോട് ചേര്‍ത്ത് വായിക്കാം.അഥവാ പാഠം വെച്ചിടത്ത് നിന്ന് തുടങ്ങിയതാവാം.
പശ്ചിമേഷ്യയിലെ അര്‍ബുദം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു രാജ്യമാണ് ഇസ്രാഈല്‍.മേഖലയിലെ സമാധാനാന്തരീക്ഷം നഷ്‌ടപ്പെടുത്തുന്നതിലെ യഥാര്‍ഥ വില്ലന്‍ ഇസ്രാഈല്‍ ആണെന്നിരിക്കെ അതിനുള്ള അടിയന്തിര രാഷ്‌ട്രീയ പരിഹാരവും പ്രതിവിധിയും തേടുന്നതിനു പകരം പേര്‍ഷ്യന്‍ രാജ്യമായ ഇറാനെതിരെ ഏകപക്ഷീയമായ യുദ്ധ പ്രഖ്യാപനമുണ്ടായതിലെ അനഭിലഷണീയത അറബ് മുസ്‌ലിമേതര അമേരിക്കന്‍ യൂറോപ്യന്‍ മെഖലയിലെ ബഹു ഭൂരിപക്ഷം രാജ്യങ്ങളും മനസ്സിലാക്കി എന്നത് ഏറെ ആശ്വാസകരമായി വിലയിരുത്തപ്പെടുന്നു.
ഫാഷിസവും സയണിസവും ഗൂഢമായ ലക്ഷ്യങ്ങളോടെ പേർഷ്യൻ സ്വതന്ത്ര രാഷ്ട്രത്തിൽ സകലവിധ അന്താരാഷ്‌ട്ര നിയമങ്ങളെയും നോക്കു കുത്തിയാക്കി അധിനിവേശത്തിനിറങ്ങി താണ്ഡവമാടി.
ഈ കൊടും ക്രൂരതക്ക്,പേർഷ്യയോട് അഭിമുഖമായി കിടക്കുന്ന അറേബ്യൻ ഉപദീപുകളുടെ മണ്ണും വിണ്ണം അറിഞ്ഞും അറിയാതെയും സൗകര്യമായ മണ്ണൊരുക്കി എന്നതത്രെ യാഥാർഥ്യം.
പരിശുദ്ധ മാസത്തിലെ ആദ്യ വാരങ്ങളിൽ തുടങ്ങി വെച്ച അധർമകാരികളുടെ ഈ തേരോട്ടം ഒരുമാസം പിന്നിടുമ്പോള്‍ അതിന്റെ മൂർദ്ധന്യത്തിലെത്തിയിരിന്നു.
വിശ്വാസി സമൂഹത്തെ പരസ്പരം പോരടിപ്പിച്ച് ചോര കുടിക്കുക എന്ന സയണിസക്കെണിയിൽ അറേബ്യന്‍ ഉപദ്വീപിലെ പ്രഭുകുമാരന്മാരെ വീഴ്ത്താനുള്ള അതി സമർഥമായ നീക്കങ്ങൾ മാനത്ത് ഉരുണ്ട് കൂടിയതിന് ലോകം സാക്ഷിയാണ്.
അഹങ്കാരികളായ ആയുധ ഭീമന്മാരുടെയും സയണിസ്റ്റ് ഫാഷിസ്റ്റ് കൂട്ടുമുന്നണികളുടെയും ഗൂഢാലോചനയിൽ രൂപം പൂണ്ട യുദ്ധഭൂമികയിൽ മധേഷ്യന്‍ അറബ് ലോകം വലിച്ചിഴക്കപ്പെട്ടു എന്നതത്രെ യാഥാർഥ്യം.
0 comments:
Post a Comment
Note: Only a member of this blog may post a comment.