Saturday, January 1, 2005

വചനാമൃതം 

കലിയിളകിയ വര്‍ത്തമാന സാഹചര്യങ്ങളിലൂടെയാണ്‌ ഇന്നത്തെ ലോകം. നേരും നെറിയും നോക്കാതെ എല്ലാം ഏറ്റുപിടിക്കുന്ന ജനം.സ്വന്തക്കാരെക്കുറിച്ച്‌ എന്തെങ്കിലും കേള്‍ക്കാനിടയായാല്‍ തല്‍ക്ഷണം നിരസിക്കുക.ശത്രുക്കളെക്കുറിച്ചാണെങ്കില്‍ പൂര്‍ണ്ണമായും  വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.തനിക്ക്‌ രസിക്കാത്തത്‌ പറയുന്നവരോട്‌ കടുത്ത നിലപാടുകള്‍ സ്വീകരിക്കുക .അസഹിഷ്‌ണുക്കളായ മാലോകര്‍ :

ഇതാ പാഠം നല്‍കുന്ന ചില ചരിത്രച്ചീന്തുകള്‍ :-

പ്രവാചക പ്രഭുവിന്റെ പ്രിയ പത്നി ആയിശയെക്കുറിച്ച്‌ അപവാദ പ്രചാരണം നടന്ന സന്ദര്‍ഭം. അതേറ്റുപിടിക്കുന്നതില്‍ അമാന്തം കാട്ടാതിരുന്ന അപൂര്‍വം ചില സഹചാരികളും.നിരപരാധിത്തം തെളിയുന്നതുവരെ ക്ഷമയോടെ രക്ഷിതാവില്‍  ഭരമേല്‍പിച്ച്‌ പ്രാര്‍ഥനാ നിര്‍ഭരമായ മനസ്സുമായി നാളുകള്‍ നീക്കുന്ന മണ്ണിലെ നക്ഷത്രങ്ങള്‍ .

ഒടുവില്‍ ആകാശലോകത്ത്‌ നിന്ന്‌  ശുദ്ധിപത്രം.പതിവ്രതകളെക്കുറിച്ച്‌ ദുരാരോപണത്തിലേര്‍പ്പെട്ടവര്‍ക്കുള്ള താക്കീത്‌.

ഊഹാപോഹങ്ങളിലേര്‍പെട്ട സഖാവിനു നല്‍കിപ്പോന്നിരുന്ന സഹായങ്ങള്‍ നിര്‍ത്തിവെച്ചതായുള്ള പ്രിയപ്പെട്ട സിദ്ധീഖിന്റെ വൈകാരിക പ്രകടനം.

സഹായ ഹസ്‌തങ്ങള്‍ നീളേണ്ടതിന്റെ അടിസ്ഥാനം അതു നല്‍കുന്നവന്റെ ഇഷ്‌ടാനിഷ്‌ടങ്ങളായിരിക്കരുതെന്ന  തെളിവാര്‍ന്ന ശിക്ഷണം.

അമിതാവേശത്തില്‍ പിണഞ്ഞ പിഴവോര്‍ത്ത്‌ ഗദ്‌ഗദകണ്‌ഠനായി പ്രവാചകാനുചരന്റെ പശ്ചാത്താപം. 

0 comments:

Post a Comment

Note: Only a member of this blog may post a comment.